< Back
Kerala
നിലമ്പൂരിൽ എം.സ്വരാജ്  എല്‍ഡിഎഫ് സ്ഥാനാർഥി
Kerala

നിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാർഥി

Web Desk
|
30 May 2025 12:24 PM IST

എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: നിലമ്പൂരിൽ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും തൃപ്പൂണിത്തുറ മുൻ എംഎൽഎയുമാണ് എം.സ്വരാജ്‌.

പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജിനാണ് പ്രഥമ പരിഗണനയെന്ന് നേരത്തെ വിവരമുണ്ടായിരുന്നു.മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ടായ ഡോ. ഷിനാസ് ബാബു, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, ഡിവൈഎഫ്ഐ ജില്ലാ അധ്യക്ഷൻ പി.ഷബീർ എന്നിവരും സിപിഎം പരിഗണനയിലുണ്ടായിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പരിപാടികളും എൽഡിഎഫ് പ്ലാൻ ചെയ്തിട്ടുണ്ട്. ജൂൺ ഒന്നിന് വൈകുന്നേരമാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.

അൻവറിന്റെ ദയനീയ ചിത്രമാണ് കേരളം കാണുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. 'രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത്.എം സ്വരാജിനെ മുന്നിൽ നിർത്തി രാഷ്ട്രീയ പോരാട്ടം നടത്താനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ഏറ്റവും ഉജ്ജ്വലമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുക.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാന്ദി കുറിക്കുന്നതാകും തെരഞ്ഞെടുപ്പ്.പുറത്തു കാണുന്ന തർക്കമല്ല, അതിനപ്പുറമുള്ള തർക്കങ്ങൾ യുഡിഎഫിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Similar Posts