< Back
Kerala

Kerala
നുണ രാജ്യം ഭരിക്കുമ്പോൾ സത്യം സെൻസർ ചെയ്യപ്പെടും: എം. സ്വരാജ്
|30 March 2025 7:33 PM IST
എമ്പുരാൻ സിനിമ റീ സെൻസർ ചെയ്യാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് സ്വരാജിന്റെ പ്രതികരണം.
കോഴിക്കോട്: എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. നുണ രാജ്യം ഭരിക്കുമ്പോൾ സത്യം സെൻസർ ചെയ്യപ്പെടുമെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
ഗുജറാത്ത് കലാപം സംബന്ധിച്ച പരാമർശങ്ങളെ തുടർന്ന് സംഘ്പരിവാർ എമ്പുരാൻ സിനിമക്കെതിരെ ശക്തമായ സൈബറാക്രമണം നടത്തിയിരുന്നു. തുടർന്ന് സിനിമയിലെ ഭാഗങ്ങൾ റീ സെൻസർ ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. വിവാദമായതിൽ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.