< Back
Kerala
MV GOVINDAN
Kerala

രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാൽ മാത്രം മതിയോ എന്ന് കോൺഗ്രസ് പരിശോധിക്കേണ്ടതുണ്ട്; എം.വി ഗോവിന്ദൻ

Web Desk
|
21 Aug 2025 5:56 PM IST

കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

തിരുവനന്തപുരം:കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മാത്രം ഒഴിഞ്ഞാൽ മാത്രം മതിയോ എന്ന് കോൺഗ്രസ് പരിശോധിക്കേണ്ടതുണ്ടെന്നും ഗോവിന്ദൻ പ്രതികരിച്ചു.

'മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഇപ്പോൾ ഉയർന്നതല്ല. മൂന്നുവർഷം മുമ്പ് പരാതിക്കാരി പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും മിണ്ടിയില്ല. എന്നിട്ടും കൂടുതൽ പദവികൾ നൽകി എന്നാണ് പെൺകുട്ടിയുടെ പരാതി. മകളെ പോലെ ഇടപെട്ടു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിതൃ തുല്യനായ ആൾ നടപടി സ്വീകരിക്കാൻ തയാറായില്ല' എന്നാണ് ഗോവിന്ദൻ പറഞ്ഞത്.

കോൺഗ്രസും നേതാക്കളും സ്വീകരിക്കുന്ന നിലപാടിന്റെ ഭാഗമാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മാത്രം ഒഴിഞ്ഞാൽ മതിയോ എന്നത് കോൺഗ്രസ് പരിശോധിക്കണമെന്നും ഗോവിന്ദൻ പറഞ്ഞു. യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയ പരാതി വിശ്വാസയോഗ്യമാണെന്നാണ് പറഞ്ഞതെന്നും എംഎൽഎ സ്ഥാനം രാജിവെപ്പിക്കണോ എന്നത് തെളിവുകൾ പുറത്തുവന്ന സാഹചര്യത്തില് കോൺഗ്രസ് തീരുമാനിക്കണമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Similar Posts