< Back
Kerala
ഗൂഗിള്‍ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിപ്പിച്ചയാളാണ് രാഹുല്‍; അത്രയും തൊലിക്കട്ടി മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ല: എം.വി ജയരാജന്‍
Kerala

ഗൂഗിള്‍ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിപ്പിച്ചയാളാണ് രാഹുല്‍; അത്രയും തൊലിക്കട്ടി മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ല: എം.വി ജയരാജന്‍

Web Desk
|
9 Sept 2025 12:51 PM IST

രാഹുല്‍ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും എം.വി ജയരാജന്‍ പറഞ്ഞു

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എം.വി ജയരാജന്‍. ഗൂഗിള്‍ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിപ്പിച്ചയാളാണ് രാഹുലെന്ന് എം.വി ജയരാജന്‍ പറഞ്ഞു.

രാഹുല്‍ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോണ്‍ഗ്രസ്സ് കുടുംബത്തിലുള്ളവരാണ്. എന്നിട്ടും കോണ്‍ഗ്രസുകാര്‍ രാഹുലിന് നമോവാകം ചൊല്ലി നില്‍ക്കുന്നു. രാഹുല്‍ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.

'രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ല. രാഹുല്‍ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. മലദ്വാരത്തില്‍ കമ്പി കയറ്റിയ പോലീസുകാര്‍ കോണ്‍ഗ്രസ്സ് ഭരണ കാലത്ത് കേരളത്തിലുണ്ടായിരുന്നു,' എം.വി ജയരാജന്‍ പറഞ്ഞു.

Similar Posts