< Back
Kerala
എസ്‌ഐആറില്‍ നിന്നും പിന്മാറണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം.എ ബേബി
Kerala

എസ്‌ഐആറില്‍ നിന്നും പിന്മാറണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം.എ ബേബി

Web Desk
|
14 Feb 2026 3:53 PM IST

എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ട്

ഡൽഹി: എസ്‌ഐആറില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഐ ജനറല്‍ സെക്രട്ടറി എം.എ ബേബി.എസ്ഐആര്‍ പ്രക്രിയ ഭരണഘടന തത്വങ്ങള്‍ക്കെതിരാണ്. വോട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു. സമയപരിധി അപ്രായോഗികമാണ്. നടപടി ക്രമങ്ങള്‍ ബിഎല്‍ഒ മാര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ട്.

ബിജെപിയും ആര്‍എസ്‌എസും തെരഞ്ഞെടുപ്പ്‌ കമീഷനിലൂടെ നടപ്പാക്കുന്ന രാഷ്‌ട്രീയ പദ്ധതിയാണ്‌ വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണമെന്ന് എം.എ ബേബി നേരത്തെ പറഞ്ഞിരുന്നു. പൗരത്വം നിർണയിക്കുന്നതിനുള്ള അവകാശം തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്ന തെരഞ്ഞെടുപ്പ്‌ കമീഷന്റെ ശ്രമങ്ങള്‍ക്കെതിരായ വിശാലമായ ക്യാമ്പയിന്‍ പാര്‍ടി സംഘടിപ്പിക്കും. യോഗ്യതയുള്ള ഒരു വോട്ടറും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തും. ബിജെപിയുടെയും തെരഞ്ഞെടുപ്പ്‌ കമീഷന്‍ സംവിധാനങ്ങളുടേയും ഒത്തുകളിയിലൂടെ വ്യാജ വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ തിരുകി കയറ്റപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും വ്യക്തമാക്കിയിരുന്നു.



Related Tags :
Similar Posts