< Back
Kerala

Kerala
'പ്രാർഥിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി'; ജാമ്യം ലഭിച്ചതിൽ മഅ്ദനി
|17 July 2023 11:20 AM IST
ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കൊല്ലം ജില്ല വിട്ടുപോകാനും കോടതി അനുമതി നൽകി.
ബംഗളൂരു: തനിക്കുവേണ്ടി പ്രാർഥിച്ചവർക്കും തന്നെ പിന്തുണച്ചവരോടും നന്ദിയുണ്ടെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി. ജാമ്യ കാലാവധിയിൽ കേരളത്തിൽ തുടരാൻ സുപ്രിംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് മഅ്ദനിയുടെ പ്രതികരണം.
കൊല്ലം ജില്ലയിൽ തുടരണമെന്ന നിബന്ധനയോടെയാണ് കോടതി മഅ്ദനിക്ക് ജാമ്യം അനുവദിച്ചത്. ചികിത്സാവശ്യാർഥം മറ്റു ജില്ലകളിലേക്ക് പോകേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയതോടെ കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ കേരളത്തിൽ എവിടെയും സഞ്ചരിക്കാൻ കോടതി അനുമതി നൽകി.
കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിർദേശിച്ചത്. നിലവിൽ വിചാരണ ഏകദേശം പൂർത്തിയായ സാഹചര്യത്തിൽ കൂടിയാണ് കോടതി മഅദ്‌നക്ക് കേരളത്തിലേക്ക് പോകാൻ അനുമതി ലഭിച്ചത്.