< Back
Kerala

Kerala
ഗ്രോ വാസുവിനെ മഅ്ദനിയുടെ മകൻ ജയിലിൽ സന്ദർശിച്ചു
|1 Aug 2023 4:08 PM IST
പിതാവിന്റെ നിർദേശപ്രകാരമാണ് സന്ദർശനമെന്ന് മഅ്ദനിയുടെ മകൻ സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.
കോഴിക്കോട് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗ്രോ വാസുവിനെ മഅ്ദനിയുടെ മകൻ അഡ്വ. സ്വലാഹുദ്ദീൻ അയ്യൂബി സന്ദർശിച്ചു. പിതാവിന്റെ നിർദേശപ്രകാരമാണ് സന്ദർശനം. തന്റെ പിതാവിനെതിരെ കേസെടുത്തപ്പോൾ ആദ്യമെത്തിയ ആളാണ് ഗ്രോ വാസു. അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നുണ്ടെന്നും സ്വലാഹുദ്ദീൻ അയ്യൂബി പറഞ്ഞു.
മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസുവിന്റെ അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയപ്പോഴും ജാമ്യമെടുക്കുന്നില്ലെന്ന നിലപാടാണ് ഗ്രോ വാസു സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ കോടതി റിമാൻഡ് ചെയ്തത്.