< Back
Kerala

Kerala
മഅ്ദനി ഇന്ന് കേരളത്തിലെത്തും
|26 Jun 2023 6:25 AM IST
പിതാവിനെ കാണാനെത്തുന്ന മഅ്ദനി 12 ദിവസം കേരളത്തിലുണ്ടാവും.
ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും. വിമാനം വൈകീട്ട് ആറു മണിക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെടും. കൊച്ചിയിൽ ഇറങ്ങിയ ശേഷം കൊല്ലം അൻവാർശേരിയിലേക്ക് പോകും. പിതാവിനെ കാണാനെത്തുന്ന മഅ്ദനി 12 ദിവസം കേരളത്തിലുണ്ടാവും.
സുപ്രിംകോടതി നേരത്തെ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ബി.ജെ.പി സർക്കാർ കടുത്ത വ്യവസ്ഥകൾ വെച്ചതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് മഅ്ദനിയുടെ ജാമ്യവ്യസ്ഥയിൽ ഇളവ് ലഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇതിനായി ഇടപെടൽ നടത്തിയത്. പിതാവിനെ കാണാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മഅ്ദനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.