< Back
Kerala
രക്തസമ്മർദം കൂടി, കടുത്ത ശ്വാസതടസവും; മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Kerala

രക്തസമ്മർദം കൂടി, കടുത്ത ശ്വാസതടസവും; മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

Web Desk
|
20 Dec 2024 10:59 PM IST

ബിപി നിയന്ത്രണ വിധേയമാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മഅ്ദനിയെ മെഡിക്കല്‍ ട്രസ്റ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചത്

കൊച്ചി: പിഡിപി ചെയർമാൻ അബ്‌ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്രവിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് മഅ്ദനി. രക്തസമ്മർദം നിയന്ത്രണാതീതമായി തുടരുകയാണ്.

ബിപി നിയന്ത്രണ വിധേയമാകാത്തതിനാൽ കടുത്ത അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.ആഴ്‌ചളായി ബിപി ക്രമാതീതമായി വർധിച്ച് നില്‍ക്കുകയായിരുന്നു എന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം ബിപി ലെവല്‍ നിയന്ത്രണ വിധേയമല്ലാതെ കുറയുകയും ആയതിനെ തുടര്‍ന്ന് കടുത്ത ക്ഷീണവും ശ്വാസതടസവും തലവേദനയും ഉള്‍പ്പെടെ പ്രയാസപ്പെടുകയായിരുന്നു. വിദഗ്‌ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍ നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം.


Related Tags :
Similar Posts