< Back
Kerala

Kerala
മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഐ.സി.യുവിൽ നിന്ന് മാറ്റി
|3 April 2024 3:47 PM IST
കടുത്ത ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയോളം മഅ്ദനി വെന്റിലേറ്ററിലായിരുന്നു.
കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മഅ്ദനിയെ ഇന്ന് മുറിയിലേക്ക് മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഅ്ദനി കടുത്ത ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയോളം വെന്റിലേറ്ററിലായിരുന്നു.
ഹൃദയ സംബന്ധമായ പരിശോധനകളുടെ ഭാഗമായി മഅ്ദനിയെ ആൻജിയോഗ്രാമിന് വിധേയമാക്കിയിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്നാണ് ആൻജിയോഗ്രാം ടെസ്റ്റിന് ശേഷം ഡോക്ടർമാർ അറിയിച്ചത്.