< Back
Kerala

Kerala
മാടവന ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ കസ്റ്റഡിയിൽ
|23 Jun 2024 2:40 PM IST
അപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചിരുന്നു
കൊച്ചി: മാടവന ടൂറിസ്റ്റ് ബസ് അപകടത്തിൽ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സ്വദേശി പാൽ പാണ്ടിയാണ് കസ്റ്റഡിയിലുള്ളത്. അപകടത്തിൽ നിസാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പ്രാഥമിക ചികത്സക്കുശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അമിത വേഗത്തിലെത്തിയ ബസ് അടുത്തുള്ള പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ മൊഴിയുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പാൽ പാണ്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അപകടത്തിൽ ഇടുക്കി സ്വദേശി ജിജോ സെബാസറ്റ്യന്‍ മരിച്ചിരുന്നു. കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്ന ജിജോ വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടാത്. പരിക്കേറ്റ മറ്റ് 12 പേർ ചികത്സയിലാണ്. അതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.