< Back
Kerala
Madhu Mullassery
Kerala

സിപിഎം വിട്ട മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരും

Web Desk
|
3 Dec 2024 6:47 AM IST

ബിജെപിയിലേക്ക് വരാൻ തയ്യാറാണെന്ന് മധു ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടർന്ന് സിപിഎമ്മിന്‍റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് തുടങ്ങിയവർ മധുവിനെ വീട്ടിലെത്തി പാർട്ടിയിലേക്ക് ക്ഷണിക്കും. ബിജെപിയിലേക്ക് വരാൻ തയ്യാറാണെന്ന് മധു ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്.

ജില്ലാ, സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. മധുവിനെ പുറത്താക്കണമെന്നായിരുന്നു ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന നേതൃത്വത്തോട് ശിപാർശ ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എംഎൽഎയ്ക്കെതിരെ സാമ്പത്തികാരോപണങ്ങൾ അടക്കമുന്നയിച്ചായിരുന്നു മധു താൻ പാർട്ടി വിട്ടെന്ന് ഇന്നലെ പ്രഖ്യാപിച്ചത്. തന്‍റെയൊപ്പം മകൻ കൂടി പാർട്ടി വിടുമെന്ന് മധു ഇന്നലെ അവകാശപ്പെട്ടിരുന്നു. എന്നാൽ മകൻ പാർട്ടി വിടില്ലെന്നാണ് സിപിഎം വാദം.



Similar Posts