< Back
Kerala
13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ
Kerala

13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

Web Desk
|
24 Feb 2022 7:40 PM IST

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. കൊച്ചി തടിയിട്ടപറമ്പിൽ പതിമൂന്നു കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ മദ്രസാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ കയ്പ്പൂരിക്കര സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിൽ ആയത്. കുട്ടിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോക്സോ വകുപ്പുകൾ പ്രകാരമാണ് മദ്രസാ അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Similar Posts