< Back
Kerala

Kerala
കോഴിക്കോട് കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു
|6 April 2025 9:59 AM IST
മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ആണ് മരിച്ചത്
കോഴിക്കോട്: കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ മദ്രസാധ്യാപകൻ മരിച്ചു.തോട്ടുമുക്കം ഹയാത്തുൽ ഇസ്‍ലാം മദ്രസയിലെ അധ്യാപകൻ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന കാവന്നൂര്‍ സ്വദേശി ഷഹബാസ് അഹമ്മദ് പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.