< Back
Kerala
Mahllu leaders meet wants church board should be formed
Kerala

ക്രൈസ്തവ സമൂഹത്തിന്റെ പൊതുസ്വത്തുക്കൾ സംരക്ഷിക്കാൻ ചർച്ച് ബോർഡ് രൂപീകരിക്കണം: കേരള മുസ്‌ലിം ജമാഅത്ത് മഹല്ല് സാരഥി സംഗമം

Web Desk
|
4 Jan 2025 5:09 PM IST

ക്രൈസ്തവ സമൂഹത്തിന്റെ പൊതുസ്വത്തുവകകൾ വിശ്വാസികൾക്ക് പ്രയോജനപ്പെടുന്നുവെന്നും കൃത്യമായി വിനിയോഗിക്കപ്പെടുന്നുവെന്നും ഉറപ്പാക്കുന്നതിന് ബോർഡ് രൂപീകരണം സഹായിക്കുമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

കളമശ്ശേരി: ഹൈന്ദവരുടെ പൊതുസ്വത്തുക്കൾ സംരക്ഷിക്കാൻ ദേവസ്വം ബോർഡും മുസ്‌ലിം സംവിധാനമോ രൂപീകരിക്കണമെന്ന് എറണാകുളം ജില്ലാ മഹല്ല് സാരഥി സംഗമം ആവശ്യപ്പെട്ടു. കാന്തപുരം എപി അബൂബക്കർ മുസ് ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സാരഥികളുടെ സംഗമം അംഗീകരിച്ച പ്രമേയത്തിലാണ് ഈ ആവശ്യമുയർന്നത്.

ഇസ്ലാമിക വിശ്വാസികൾ അവർക്ക് പൂർണമായ അവകാശവും അധികാരവുമള്ള സ്വത്തുവകകൾ പ്രാർഥനകൾക്കും ആതുര സേവന, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ധാർമിക ആവശ്യങ്ങൾക്കും വേണ്ടി പ്രത്യേക വ്യവസ്ഥകളോടെ ദൈവിക മാർഗത്തിൽ ദാനം ചെയ്യുന്ന പൊതു സ്വത്തുക്കളാണ് വഖഫ് സ്വത്തുക്കൾ. അനുവാദമില്ലാതെ മറ്റൊരാളുടെ ഭൂമിയിലോ, കയ്യേറ്റം ചെയ്ത ഭൂമിയിലോ പ്രാർഥന നടത്താൻപോലും പാടില്ലെന്ന കർശന നിർദേശമുള്ള മുസ്‌ലിംകൾ ഒരിക്കലും മറ്റുള്ളവരുടെ ഭൂമികൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയില്ല. വിശ്വാസികൾ പ്രത്യേക ലക്ഷ്യത്തിൽ ദൈവികമായി ദാനം ചെയ്തിട്ടുള്ള മുനമ്പം ഉൾപ്പെടെയുള്ള പൊതു സ്വത്തുക്കളായ പവിത്രമായ വഖഫ് ഭൂമികൾ വാഖിഫിന്റെ യഥാർഥ ലക്ഷ്യത്തിൽ വിനിയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വഖഫ് ബോർഡും സർക്കാരും ജാഗ്രത കാണിക്കണം. വഖഫ് അടക്കമുള്ള പൊതുസ്വത്തുക്കളിൽ ഉണ്ടാകുന്ന തർക്കങ്ങൾ വിവിധ സമൂഹങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് കാലതാമസം വരാതെ പരിഹാരം ഉണ്ടാക്കുവാൻ വഖഫ് ബോർഡും സർക്കാരും ഉണർന്നു പ്രവർത്തിക്കണമെന്നും ജില്ലാ മഹല്ല് സാരഥി സംഗമം ആവശ്യപ്പെട്ടു.

വഖഫ് ബോർഡിന് മുമ്പാകെ നടക്കുന്ന വ്യവഹാരങ്ങളുടെയും ഉത്തരവുകളുടെയും വിവരങ്ങൾ ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ മറ്റു കോടതികളെ പോലെ ഓൺലൈനായി ലഭ്യമാക്കുന്നതിന് ആവശ്യമായ ആധുനികവും സുതാര്യവുമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Similar Posts