< Back
Kerala

Kerala
മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ
|12 Oct 2023 10:42 PM IST
കഴിഞ്ഞ ദിവസം കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. വൈകീട്ട് നാലു മണിയോടെയാണ് പ്രിൻസിപ്പലിനെ തടഞ്ഞത്.
വൈകീട്ട് 9.45 വരെ ഉപരോധം തുടർന്നു. വിഷയത്തിൽ പ്രിൻസിപ്പൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോളജിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷമുണ്ടായിരുന്നു. അക്രമസംഭവങ്ങളെ തുടർന്ന് രണ്ട് എസ്.എഫ്.ഐ പ്രവർത്തരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Summary: Ernakulam Maharaja's College principal locked up by SFI workers