< Back
Kerala
മഹാരാജാസ് കോളേജിൽ ഓണപ്പരിപാടിക്കിടെ സംഘർഷം: ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് മർദനം
Kerala

മഹാരാജാസ് കോളേജിൽ ഓണപ്പരിപാടിക്കിടെ സംഘർഷം: ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് മർദനം

Web Desk
|
13 Sept 2022 5:50 PM IST

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിൽ എസ്എഫ്‌ഐയും ഫ്രറ്റേണിറ്റിയും തമ്മിൽ സംഘർഷങ്ങളുണ്ടായിരുന്നു...

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തർക്ക് മർദനമേറ്റു. ഓണപരിപാടിയ്ക്ക് ഇടയിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഫ്രറ്റേണിറ്റി യൂണിറ്റ് അംഗം ബിലാലിന് പരിക്കേറ്റു. പിന്നില്‍ എസ്എഫ്‌ഐ പ്രവർത്തകരാണെന്നാണ് ഫ്രറ്റേണിറ്റി ആരോപിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിൽ എസ്എഫ്‌ഐയും ഫ്രറ്റേണിറ്റിയും തമ്മിൽ സംഘർഷങ്ങളുണ്ടായിരുന്നു. കോളേജിൽ ഈ വർഷം അധ്യയനം ആരംഭിക്കുന്ന ദിവസം വിദ്യാർഥികൾക്ക് സ്വാഗതമോതിക്കൊണ്ട് ഫ്രറ്റേണിറ്റി ബാനറുകളും മറ്റും സ്ഥാപിക്കുന്ന സമയത്താണ് എസ്എഫ്‌ഐയുമായി ആദ്യം ഏറ്റുമുട്ടലുണ്ടായത്. ഇത് പിന്നീട് ഫ്രറ്റേണിറ്റിയുടെ കൊടിതോരണങ്ങൾ നശിപ്പിക്കുന്ന കാര്യങ്ങളിലേക്ക് വരെ എത്തി.

ഇക്കാര്യത്തിൽ ഫ്രറ്റേണിറ്റി പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷണം നടക്കുകയും ചെയ്യുന്നതിനിടയിലാണ് ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് ഇന്ന് വീണ്ടും മർദനമേൽക്കുന്നത്.

Similar Posts