< Back
Kerala

Kerala
മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം ബിജെപിയിൽ
|20 March 2024 7:43 PM IST
മഹേശ്വരൻ നായർ രണ്ടര വർഷമായി കോൺഗ്രസുമായി സഹകരിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി
തിരുവനന്തപുരം:കെപിസിസിയുടെ മുൻ എക്‌സിക്യൂട്ടീവ് അംഗം മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെ .കരുണാകരന്റെ വിശ്വസ്തനുമായിരുന്നു. കയ്‌പേറിയ അനുഭവങ്ങളല്ല കോൺഗ്രസ് വിടാൻ കാരണമെന്നും തിരുവനന്തപുരം നഗരസഭയുടെ ദീർഘവീക്ഷണത്തോടെയുള്ള വളർച്ചക്ക് വേണ്ടിയാണ് ബിജെപിയിലേക്ക് വന്നതെന്നും മഹേശ്വരൻ നായർ പറഞ്ഞു.
അതേസമയം, മഹേശ്വരൻ നായർ രണ്ടര വർഷമായി കോൺഗ്രസുമായി സഹകരിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. കെ.പി.സി.സി പുനഃസംഘടനയിൽ പദവി കിട്ടാതെ വന്നതോടെയാണ് മഹേശ്വരൻ നായർ അകന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു.