< Back
Kerala
കുട്ടിയെ കടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്
Kerala

കുട്ടിയെ കടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച്

Web Desk
|
22 Oct 2021 3:47 PM IST

ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം തൈക്കാടുള്ള ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്.

തിരുവനന്തപുരത്ത് കുട്ടിയെ കടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരം തൈക്കാടുള്ള ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ.ഷിജുഖാനെതിരെ അന്വേഷണം നടത്തണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. മാർച്ച് പൊലീസ് തടഞ്ഞതോടെ ഓഫീസിന് മുന്നിൽ നേരിയ സംഘർഷമുണ്ടായി.പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പേരൂർക്കടയിൽ യുവതിയിൽ നിന്നും രക്ഷിതാക്കൾ കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ സി.പി.എം നേതാക്കളായ ആനാവൂർ നാഗപ്പനും ഷിജു ഖാനുമടക്കമുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.


Similar Posts