< Back
Kerala
main face of drug smuggling gang to Kerala arrested in Bengaluru
Kerala

കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി ബംഗളൂരുവില്‍ പിടിയില്‍

Web Desk
|
23 Jun 2023 6:16 PM IST

വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബെം​ഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി ബംഗളൂരുവില്‍ പിടിയില്‍. ഐവറി കോസ്റ്റ് സ്വദേശി ഡാനിയൽ എന്ന ഡോംബിയ അബുവാണ് പിടിയിലായത്.

വയനാട് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുനെല്ലി പൊലീസും വയനാട് ഡാൻസാഫ് ടീമും സംയുക്തമായാണ് ബംഗ്ലൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് വയനാട് എസ്പി അറിയിച്ചു.

നേരത്തെ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി പൊലീസും ഡാൻസാഫ് ടീമും ഏകോപിച്ചു നടത്തിയ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഐവറികോസ്റ്റ് സ്വദേശിയെ പിടികൂടിയത്.

ഇയാളെ എസ്.പി ഓഫീസിലെത്തിച്ചു. ഇയാൾ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണെന്ന് മാത്രമല്ല, എംഡിഎംഎ ഉണ്ടാക്കുകയും ചെയ്യുന്നയാളാണെന്ന് പൊലീസിന് വ്യക്തമായി. പ്രതിയെ നാർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.

Similar Posts