< Back
Kerala

Kerala
താമരശ്ശേരിയിൽ വൻ തീപിടിത്തം; മാലിന്യ സംസ്കരണ പ്ലാന്റ് കത്തി നശിച്ചു
|1 Jan 2026 6:29 AM IST
തീയണക്കാനുള്ള ശ്രമം തുടരുകയാണ്
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ എലോക്കരയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം. പ്ലാൻ്റും കെട്ടിടവും കത്തി നശിച്ചു. പുലർച്ചെ 3.30 ഓടെയാണ് സംഭവം. തീപിടിത്തത്തിൽ ആളപായങ്ങളില്ല. ഓഫീസ് ഉൾപ്പെടുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. പിക്കപ്പ് വാനും കത്തി നശിച്ചു.
മുക്കത്തുനിന്നും കോഴിക്കോട് നിന്നും ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. എംആർഎം ഇക്കോ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.