< Back
Kerala

Kerala
ബിജെപിയിൽ അംഗത്വമെടുത്ത് മേജർ രവി; മുൻ കോൺഗ്രസ് നേതാവ് സി.രഘുനാഥും ബിജെപിയിൽ
|24 Dec 2023 9:18 PM IST
ധർമ്മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് രഘുനാഥ്
ന്യൂഡൽഹി: ചലച്ചിത്ര സംവിധായകൻ മേജർ രവി ബിജെപിയിൽ അംഗത്വമെടുത്തു. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയിൽ നിന്നാണ് അംഗത്വമെടുത്തത്. ഇരുവരും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
കോൺഗ്രസിന്റ മുതിർന്ന നേതാവായിരുന്ന സി.രഘുനാഥും ബിജെപിയിൽ അംഗത്വമെടുത്തിട്ടുണ്ട്. ധർമ്മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് അദ്ദേഹം. കോൺഗ്രസ് മതേതരത്വത്തെ ചവിട്ടി മെതിച്ചെന്ന് സി.രഘുനാഥ് പ്രതികരിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയുടെ ഭാഗമാകുമെന്നാണ് ഇരുവരുടെയും അംഗത്വത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം.