< Back
Kerala
യുവജന സംഘടനകളിൽ നല്ലൊരു പങ്കും കുടിയൻമാർ: എം.വി ഗോവിന്ദൻ
Kerala

യുവജന സംഘടനകളിൽ നല്ലൊരു പങ്കും കുടിയൻമാർ: എം.വി ഗോവിന്ദൻ

Web Desk
|
26 Jun 2022 12:35 PM IST

'പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാൻ സാധിക്കണം'

തിരുവനന്തപുരം: യുവജനസംഘടനകളിൽ നല്ലൊരു പങ്കും കുടിയൻമാരാണെന്നും സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി എം.വി ഗോവിന്ദൻ. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്തരക്കാർക്ക് എങ്ങനെയാണ് മദ്യവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കഴിയുകയെന്നും പുതിയ തലമുറയിലെ കുട്ടികളെ ആത്മാര്‍ത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

'മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവജനസംഘടനകളിലും വിദ്യാര്‍ഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. ആരേയും അടച്ചാക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയല്ല താനിത് പറയുന്നത്. ബോധവത്കരണം നടത്തേണ്ടവര്‍ ആദ്യം സ്വയം ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തണം. ഇപ്പോൾ നടത്തുന്നതിനെക്കാൾ പത്തിരട്ടി നടത്തണമെന്നും മന്ത്രി പറഞ്ഞു.കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts