
മകരവിളക്ക് മഹോത്സവം; ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലും എരുമേലി പഞ്ചായത്തിലെയും സ്കൂളുകൾക്ക് നാളെ അവധി
|കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, പെരുവന്താനം, കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടുക്കി കലക്ടര്‍ അവധി പ്രഖ്യാപിച്ചത്
ഇടുക്കി: മകരവിളക്കിനോടനുബന്ധിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലും എരുമേലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, പെരുവന്താനം, കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടുക്കി കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയങ്ങളെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് തിരിച്ചുപിടിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ചാണ് എരുമേലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണ്‍വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകം.