< Back
Kerala
bats

വവ്വാല്‍

Kerala

മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ റേഡിയേഷൻ ഓങ്കോളജി കെട്ടിടം വവ്വാലുകളുടെ കൂടാരം

Web Desk
|
14 Sept 2023 6:23 AM IST

ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്യുമ്പോൾ ഭീതിയിലാണ് പ്രദേശവാസികൾ

കോഴിക്കോട്: പ്രവർത്തനം നിലച്ച് കാടുമൂടിയതോടെ കോഴിക്കോട് മാവൂർ തെങ്ങിലക്കടവിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്‍ററിന്‍റെ റേഡിയേഷൻ ഓങ്കോളജി കെട്ടിടം വവ്വാലുകൾ കയ്യടക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് വവ്വാലുകളാണ് കെട്ടിടത്തിൽ നിറഞ്ഞിരിക്കുന്നത് .ജില്ലയിൽ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്യുമ്പോൾ ഭീതിയിലാണ് പ്രദേശവാസികൾ.

കോഴിക്കോട് മാവൂർ പഞ്ചായത്ത് തെങ്ങിലക്കടവിൽ നിന്നുമാണ് ഈ ഭീതിയുണർത്തുന്ന ദൃശ്യങ്ങൾ. മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്‍റര്‍ കോഴിക്കോട് കണ്ണിപറമ്പയിൽ സ്ഥാപിച്ച റേഡിയേഷൻ ഓങ്കോളജി കെട്ടിടമാണ് പ്രവർത്തനരഹിതമായി കാടുമുടി വവ്വാലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്.

നിരവധി കുടുംബങ്ങളാണ് ഈ കെട്ടിടത്തിന് ചുറ്റും താമസിക്കുന്നത്. സമീപത്തു തന്നെ ഒരു അംഗനവാടിയും സ്ഥിതി ചെയ്യുന്നു. ജില്ലയിൽ ഓരോ തവണ നിപ റിപ്പോർട്ട് ചെയ്യുമ്പോഴും ഭീതിയിലാണ് തെങ്ങിലക്കടവ് നിവാസികൾ. അധികാരികളിൽ നിന്നും അടിയന്തര നടപടിയാണ് പ്രദേശവാസികളുടെ ആവശ്യം.



Similar Posts