< Back
Kerala
മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്: പ്രതികളായ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ
Kerala

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്: പ്രതികളായ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ

Web Desk
|
17 Jun 2025 7:56 AM IST

പൊലീസ് ഡ്രൈവർമാരായ ഷൈജിത്തും സനിത്തുമാണ് കസ്റ്റഡിയിലുള്ളത്

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ. പൊലീസ് ഡ്രൈവർമാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിൽ ഉള്ളത്. താമരശ്ശേരിയിൽ വച്ചാണ് നടക്കാവ് പൊലീസ് ഇവരെ കസ്റ്റഡയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. പിടിയിലായ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ ഒൻപത് പേരെയായിരുന്നു ഈ സെക്സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ പിടികൂടിയത്.

വാർത്ത കാണാം:


Similar Posts