< Back
Kerala

Kerala
ബൈക്കും ബസും കൂട്ടിയിച്ചു: മലപ്പുറത്ത് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
|26 Aug 2022 12:28 PM IST
പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും
മലപ്പുറം:മലപ്പുറം പന്തല്ലൂരില്‍ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തല്ലൂർ മൂടിക്കോടിലായിരുന്നു അപകടം. ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് സ്വദേശി അമീൻ(20), കിഴാറ്റൂർ സ്വദേശി ഇഹ്സാൻ(17) എന്നിവരാണ് മരിച്ചത്.
പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. മഞ്ചേരിയിൽ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.