< Back
Kerala

Kerala
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം കലക്ടർ
|4 Aug 2022 11:24 PM IST
ജില്ലയിൽ നാളെ (ആഗസ്റ്റ് 5) നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മലപ്പുറം: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി എന്ന രീതിയിൽ കലക്ടറുടെ എഫ്ബി പേജിന്റെ രൂപത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ജില്ലയിൽ നാളെ (ആഗസ്റ്റ് 5) നിലമ്പൂർ, ഏറനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ അറിയിച്ചു.
കനത്ത മഴ കാരണം ഒമ്പത് ജില്ലകളിലാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട്, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.