< Back
Kerala

Kerala
മലപ്പുറത്ത് ഫുട്‌ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണു; ആറുപേർക്ക് പരിക്ക്
|7 Jun 2022 10:32 PM IST
മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
മലപ്പുറം: പൂക്കോട്ടുംപാടം ഗവണ്മെന്റ് സ്‌കൂൾ ഗ്രൗണ്ടിലെ ഐസിസി സൂപ്പർ സെവൻസ് ഫുട്ബാൾ മൽസരത്തിനിടെ ഗാലറി തകർന്ന് വീണു. ഒരു കുട്ടി ഉൾപ്പെടെ ആറ് കാണികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
രാത്രി ഒമ്പത് മണിയോടെ മത്സരം ആരംഭിച്ചതിന് ശേഷമാണ് അപകടം. മഴ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ടൂർണമെന്റ് ആരംഭിച്ചത്. കനത്ത മഴയിൽ ഗാലറിക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.