< Back
Kerala
മലപ്പുറത്താണ് ഏറ്റവും കൂടുതൽ കളിപ്പീര് ലൈസൻസ് കൊടുത്തിട്ടുള്ളത്: കെ. ബി ഗണേഷ് കുമാർ
Kerala

'മലപ്പുറത്താണ് ഏറ്റവും കൂടുതൽ കളിപ്പീര് ലൈസൻസ് കൊടുത്തിട്ടുള്ളത്': കെ. ബി ഗണേഷ് കുമാർ

Web Desk
|
22 Jan 2026 2:42 PM IST

കഴിഞ്ഞകാലത്ത് ഏറ്റവും കൂടുതൽ അപകടമുണ്ടായത് മലപ്പുറത്താണെന്നും ഗതാഗത മന്ത്രി

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കളിപ്പീര് ലൈസൻസ് കൊടുത്തിട്ടുള്ളത് മലപ്പുറത്താണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ആളുകൾ റേഷൻകാർഡ് പോലെയാണ് ലൈസൻസ് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്താണ് കഴിഞ്ഞകാലത്ത് ഏറ്റവും കൂടുതൽ അപകടമുണ്ടായത്. ലൈസൻസ് കൊടുക്കുന്ന കാര്യത്തിൽ സ്ട്രിക്ട് ആയതിന് ശേഷം അപകടങ്ങൾ കുറഞ്ഞു. രണ്ടായിരം ലൈസൻസ് അവിടെ കെട്ടികിടക്കുന്നുണ്ടെന്നും അത് പെട്ടന്ന് കൊടുത്താൽ നമുക്ക് വോട്ടുകിട്ടുമെന്നും നിലമ്പൂർ ഇലക്ഷൻ സമയത്ത് തന്നോട് പറഞ്ഞു. വോട്ടെണ്ണിയപ്പോൾ സ്ഥാനാർഥി തോറ്റത് 16000 വോട്ടിനാണ്. അപ്പോൾ ഈ രണ്ടായിരം കൊടുത്തിരുന്നേൽ എന്തൊരു അബദ്ധമായേനെ. രാഷ്ട്രീയക്കാരെനെന്ന നിലയിൽ വേണമെങ്കിൽ സമ്മതിക്കാം. പക്ഷെ ഞാനതിന് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടുത്ത ലൈസൻസിൻ ആർടിഒമാർ സൂപ്പർ ചെക്കിങ് നടത്തണം. ലൈസൻസ് കൊടുത്തവരോട് വാഹനം ഓടിച്ചു കാണിക്കാൻ പറയണം. ഓടിക്കാൻ അറിയാത്ത ആളുകളുണ്ടങ്കിൽ ഡ്രൈവിം​ഗ് സ്കൂളുകളെ വിളിച്ചു വരുത്തി കർശന നിർദേശം നൽകണം. വലിയ ഡ്രൈവിംഗ് സ്കൂളുകളൊന്നും വേണ്ട. ഉള്ളവർ നന്നായി പഠിപ്പിച്ചാൽ മതി. ഒഴപ്പി ഡ്രൈവിം​ഗ് ലൈസൻസ് കൊടുത്തുവിടുന്ന ഏർപ്പാട് ശരിയായതല്ലെന്നും മന്ത്രി പറഞ്ഞു.

Similar Posts