< Back
Kerala

Kerala
മൂന്നാം ദിനം ആദ്യ രണ്ടിനങ്ങളിൽ സ്വർണം; സംസ്ഥാന കായികമേളയിൽ മലപ്പുറം രണ്ടാമത്
|5 Dec 2022 9:01 AM IST
15 സ്വർണത്തോടെ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലെ മൂന്നാം ദിനം രാവിലെ നടന്ന രണ്ടിനത്തിലും സ്വർണംനേടി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി മലപ്പുറം ജില്ല. 5000 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും 3000 മീറ്റർ പെൺകുട്ടികളുടെ വിഭാഗത്തിലുമാണ് മലപ്പുറം ഇന്ന് സ്വർണം നേടിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തെയാണ് മലപ്പുറം മറികടന്നത്. മലപ്പുറം-55, എറണാകുളം-54 എന്നിങ്ങനെയാണ് പോയിന്റ് നില.
15 സ്വർണത്തോടെ പാലക്കാട് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്‌കൂൾ തലത്തിൽ 37 പോയിന്റുമായി മലപ്പുറത്തിന്റെ ഐഡിയൽ കടകശേരി ഒന്നാമതെത്തി. മാർ ബേസിൽ കോതമംഗലം 30 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. കായികോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് ഇരുപത്തിയൊമ്പത് ഇനങ്ങളിലാണ് ഫൈനൽ പോരാട്ടങ്ങൾ.