< Back
Kerala

Kerala
മലപ്പുറം കാളികാവില്‍ ഫുട്‌ബോൾ ഗാലറി തകർന്നു; നിരവധി പേർക്ക് പരിക്ക്
|19 March 2022 9:57 PM IST
അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്ന സ്റ്റേഡിയത്തിലാണ് അപകടം
മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടിൽ ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്ന സ്‌റ്റേഡിയത്തിന്റെ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക ഗാലറിയാണ് തകർന്നത്. കളി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം. അമ്പതോളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.
യൂണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള ഫൈനൽ മത്സരം തുടങ്ങാനിരിക്കെയാണ് അപകടം. സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നു. കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാൽ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്ലഡ് ലൈറ്റും തകർന്ന് വീണു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.