< Back
Kerala

Kerala
മേലാറ്റൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് പീഡനം; മൂന്നുപേർ അറസ്റ്റിൽ
|14 April 2022 10:53 PM IST
ഉത്തർ പ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീർ (26) എന്നിവരാണ് അറസ്റ്റിലായത്.
മലപ്പുറം: മേലാറ്റൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ മൂന്നുപേരെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശി ഫിറോസ് സെഫി (23), മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് റിയാസ് (34), ഷബീർ (26) എന്നിവരാണ് അറസ്റ്റിലായത്. 11, 12, 14 വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. മൂന്ന് കുട്ടികളും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. കാണാതായ പെൺകുട്ടികൾക്കായി നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്.