< Back
Kerala

Kerala
നിപ: മലപ്പുറത്ത് നിന്ന് അയച്ച നിപ സാമ്പിൾ ഫലം നെഗറ്റീവ്
|15 Sept 2023 12:13 PM IST
നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് കൊണ്ടാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
മലപ്പുറം: മലപ്പുറത്ത് നിന്ന് അയച്ച നിപ സാമ്പിൾ ഫലം നെഗറ്റീവ്. മഞ്ചേരിയിൽ നിന്ന് നിപ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച സ്രവസാമ്പിൾ ഫലമാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച വൃദ്ധയായ സ്ത്രീയുടെ നിപ പരിശോധനാഫലമാണ് നെഗറ്റീവ്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് കൊണ്ടാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.
ഇവര്‍ക്ക് കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയത്. സാമ്പിൾ പൂനെെ വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും അയച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സാമ്പിൾ ഫലമാണ് ഇപ്പോൾ പുറത്തു വന്നത്.