< Back
Kerala
മലപ്പുറത്ത് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു
Kerala

മലപ്പുറത്ത് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു

Web Desk
|
6 Sept 2023 7:23 AM IST

മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി മറിഞ്ഞു അപകടം. കൊച്ചിയില്‍ നിന്ന് പെട്രാേളുമായി വന്ന ടാങ്കര്‍ ആണ് മറിഞ്ഞത്. വാഹനത്തിന്റെ ഡ്രൈവറായ കൃഷണന്‍കുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്. ഇതുവഴിയുള്ള ഗതാഗതം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ ടീമും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Similar Posts