< Back
Kerala

Kerala
ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു
|17 Sept 2024 7:28 PM IST
താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ മിൻഹജ് ആണ് മരിച്ചത്
മലപ്പുറം: ചെന്നൈയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ മിൻഹജ് (19) ആണ് മരിച്ചത്. മായാപുരം മയിലാടുത്തുരയ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനായിരുന്നു മിൻഹജ്.