< Back
Kerala

Kerala
മലപ്പുറത്ത് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസ്;പ്രതിക്ക് പത്ത് വർഷം തടവ്
|2 April 2022 5:15 PM IST
തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി 75,000 രൂപ പിഴയായി അടയ്ക്കണം
മലപ്പുറം: കാവനൂരിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ശിഹാബുദ്ദീന് പത്ത് വർഷം തടവ്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതി 75,000 രൂപ പിഴയായി അടയ്ക്കണം. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി.
കുട്ടിയുടെ പുനരധിവാസത്തിന് രണ്ടു ലക്ഷം രൂപ സർക്കാർ നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2016 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാവനൂരിൽ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കുട്ടിയെ ശിഹാബുദ്ദീൻ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.