< Back
Kerala
ബോൻജൂർ പാരീസ്; ഈഫൽ ടവറിന് മുന്നിലൊരു മലയാള പുസ്തക പ്രകാശനം

കമാൽ വരദൂർ എഴുതിയ യാത്രാവിവരണ ഗ്രന്ഥമായ 'ബോൻജൂർ പാരീസ് , ഈഫൽ ടവറിന് മുന്നിൽ വെച്ച് പ്രകാശനം ചെയ്യുന്നു

Kerala

'ബോൻജൂർ പാരീസ്'; ഈഫൽ ടവറിന് മുന്നിലൊരു മലയാള പുസ്തക പ്രകാശനം

Web Desk
|
17 March 2025 1:38 PM IST

പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്

പാരീസ്: 2024 ൽ പാരീസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച ' ബോൻജൂർ പാരീസ് ' യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിർമാണ വിസ്മയമായ ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു.

പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ റജിബ് സ്വാഗതം പറഞ്ഞു. അസി.പ്രൊഫസർ സാലിം പുസ്തകം പ്രകാശിപ്പിച്ചു. ഫെനിൽ പി, ആബിദ് എസ്, ഇംലാസ് ആർ, മിഥുൻ എം, അജ്മൽ ആർ,ഉദയ് കെ, അഷ്ഫാഖ് എന്നിവർ സംസാരിച്ചു.


Similar Posts