< Back
Kerala
Shafi
Kerala

സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയില്‍; വെന്‍റിലേറ്ററില്‍ ചികിത്സയില്‍

Web Desk
|
24 Jan 2025 11:22 AM IST

ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫിയുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിച്ചു

കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ന്യൂറോ സര്‍ജിക്കല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഷാഫിയുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിച്ചു.

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷാഫി. കല്യാണരാമന്‍, പുലിവാല്‍ കല്യാണം,മായാവി,ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ് തുടങ്ങിയവ ഷാഫി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ചിലതാണ്. 2018ല്‍ റിലീസ് ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്കാണ് ഷാഫിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. റാഫി-മെക്കാര്‍ട്ടിന്‍ സംവിധായക ജോഡിയിലെ റാഫിയുടെ സഹോദരനാണ് ഷാഫി. അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.

Similar Posts