< Back
Kerala

ലക്ഷദ്വീപ് സ്കൂള്‍
Kerala
ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഒഴിവാക്കുന്നു
|13 Dec 2023 11:56 AM IST
അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കി
കോഴിക്കോട്: ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഒഴിവാക്കുന്നു. മലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതൽ 8 വരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. കേരള സിലബസ് ഇല്ലാതാകുന്നതോടെ അറബി പഠനവും ഇല്ലാതാകും. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് ഇറക്കി.
മലയാളം ഐച്ഛിക വിഷയമായി പഠിക്കാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ എഴുതാം.
