< Back
Kerala
Malayalam University VC appointment, Governor, criticized,government,
Kerala

മലയാള സർവകലാശാല വി സി നിയമനം; സർക്കാരിനെ വിമർശിച്ച് ഗവർണർ

Web Desk
|
26 Feb 2023 6:15 PM IST

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് തന്നോട് പ്രതിനിധിയെ ചോദിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ ഗവർണർ ചോദിക്കുന്നു

തിരുവനന്തപുരം: മലയാള സർവകലാശാല വി സി നിയമനത്തിൽ സർക്കാരിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . സേർച്ച്കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ സർക്കാർ വീണ്ടും ആവശ്യപ്പെട്ടതാണ് വിമർശനത്തിന് കാരണം.

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് തന്നോട് പ്രതിനിധിയെ ചോദിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ ഗവർണർ ചോദിക്കുന്നു. സർക്കാർ കത്തയക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ഗവർണർ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. കമ്മിറ്റിയിലേക്ക് പ്രതിനിധിയെ ചോദിച്ച് സർക്കാരിന് കത്തും നൽകി. എന്നാൽ തന്റെ കത്തിനോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു സർക്കാരിന്റേത് എന്നും ഗവർണർ നൽകിയ മറുപടി കത്തിൽ പറയുന്നു.

Similar Posts