< Back
Kerala

Kerala
യു.കെയിൽ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
|30 Jun 2024 11:28 AM IST
നാലുമാസം മുൻപാണ് റെയ്ഗൻ യു.കെയിലേക്ക് പോയത്
കൊച്ചി: യു.കെയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ് ആണ് മരിച്ചത്. നാലുമാസം മുൻപാണ് റെയ്ഗൻ യു.കെയിലേക്ക് പോയത്. രണ്ടുദിവസം മുന്‍പാണ് റെയ്ഗന്‍ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാത്രിയാണ് റെയ്ഗന്‍റെ കുടുംബത്തിന് മരണം സംബന്ധിച്ച് വിവരം ലഭിക്കുന്നത്.
തലക്കേറ്റ പരിക്കാണ് മരണകാരണമായി പറയുന്നത്. എന്നാല്‍ എങ്ങനെയാണ് അപകടം നടന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കമ്പനി അധികൃതര്‍ തയ്യാറായിട്ടില്ല. റെയ്ഗന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ മറ്റ് ചില മലയാളികള്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.