< Back
Kerala
Malayalis among those missing in Mozambique port ship accident
Kerala

മൊസാബിക്കിലെ കപ്പൽ അപകടം: കാണാതായവരിൽ മലയാളികളും

Web Desk
|
18 Oct 2025 9:57 PM IST

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

കൊല്ലം: മൊസാബിക്കിലെ ബെയ്റ തുറമുഖത്തുണ്ടായ കപ്പൽ അപകടത്തിൽ കാണാതായവരിൽ രണ്ട് മലയാളികളും. എറണാകുളം എടയ്ക്കാട്ടുവയൽ സ്വദേശി ഇന്ദ്രജിത് സന്തോഷ്, കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ എന്നിവരെയാണ് കാണാതായത്. ക്രൂ ചെയ്ഞ്ചിനിടെ തിരയിൽപ്പെട്ട് കടലിൽ വീണ് കാണാതാവുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലിൽ വീണ 16 പേരെ രക്ഷപെടുത്തി. ഇന്ദ്രജിത്തും ശ്രീരാ​ഗും ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ആറ് വർഷമായി ഓയിൽ ടാങ്കറിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇന്ദ്രജിത്.

വ്യാഴാഴ്ച മൂന്നര മണിക്ക് കപ്പലിൽ കയറേണ്ടതായിരുന്നു ഇന്ദ്രജിത് ഉൾപ്പെടെയുള്ളവരെന്നും അതിലേക്ക് പോയ ബോട്ടാണ് മറിഞ്ഞതെന്നും ബന്ധു പറ‍ഞ്ഞു. നാട്ടിൽ നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പോയത്. ആഴക്കടൽ ആയതിനാൽ തിരച്ചിലിന് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Similar Posts