Kerala
ഇന്ത്യന്‍ എംബസിയുടെ സഹായം വേണം; ഇറാനില്‍ കുടുങ്ങി വിനോദ സഞ്ചാരത്തിന് പോയ മലയാളികുടുംബം
Kerala

ഇന്ത്യന്‍ എംബസിയുടെ സഹായം വേണം; ഇറാനില്‍ കുടുങ്ങി വിനോദ സഞ്ചാരത്തിന് പോയ മലയാളികുടുംബം

Web Desk
|
18 Jun 2025 9:42 PM IST

മലപ്പുറം വള്ളിക്കുന്ന് സ്വദേശികളായ നാലു പേരാണ് ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ കുടുങ്ങിയത്

മലപ്പുറം: യുദ്ധത്തിനിടെ നാട്ടിലേക്ക് തിരിച്ചു വരാന്‍ കഴിയാതെ ഇറാനില്‍ വിനോദ സഞ്ചാരത്തിന് പോയ മലയാളി കുടുംബം. മലപ്പുറം വള്ളിക്കുന്ന് സ്വദേശികളായ നാലു പേരാണ് ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. നാട്ടിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഒമാനില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ഇറാനിലെത്തിയതാണിവര്‍.

ഒമാന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇവര്‍ ഇറാഖിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഇവിടെ നിന്നും ഒമാന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമാണ് ഇറാഖിലേക്ക് കടക്കാന്‍ കഴിഞ്ഞത്. നിലവില്‍ ഇറാഖ് - ഇറാന്‍ ബോര്‍ഡറില്‍ കുടുങ്ങിക്കിടക്കുകയാണ് കുടുംബം. വള്ളിക്കുന്ന് സ്വദേശികളായ റഫീഖ്,ഷഫീഖ്, നൗറിന്‍ സമദ്, സൗഫിയ ഫാത്തിമ എന്നിവരാണ് ഇറാഖില്‍ കുടുങ്ങിയത്.

Related Tags :
Similar Posts