< Back
Kerala

Kerala
തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
|12 Oct 2024 8:13 PM IST
ഉത്തമപാളയത്തുനിന്ന് തടിയുമായി ചിന്നമന്നൂരിലേക്ക് പോയ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ചെന്നൈ: തമിഴ്നാട് തേനി ഉത്തമപാളയത്തുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
ഉത്തമപാളയത്തുനിന്ന് തടിയുമായി ചിന്നമന്നൂരിലേക്ക് പോയ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിച്ചു.
തോമസ് ഉൾപ്പെടെ കടയിൽ നിന്നവരാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഉത്തമപാളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.