< Back
Kerala

Kerala
ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
|14 Jan 2023 9:16 AM IST
രണ്ടു മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകൾ
ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നെടുമ്പാശേരിയിൽ എത്തിച്ചു. മൃതദേഹങ്ങൾ അൽപസമയത്തിനകം വൈക്കം ഇത്തിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
രണ്ടു മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകൾ. മലയാളി സംഘടനകൾ 32 ലക്ഷം രൂപ സമാഹരിച്ചാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
ഡിസംബർ 14 നാണ് അഞ്ജുവും മക്കളായ ആറുവയസുകാരന്‍ ജീവയും നാലുവയസുകാരി ജാന്‍വിയും കൊല്ലപ്പെട്ടത്. അഞ്ജുവിൻ്റെ ഭർത്താവ് കണ്ണൂര്‍ സ്വദേശി സാജുവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. സാജുവിന് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.