< Back
Kerala
മതപരിവര്‍ത്തന ആരോപണം; ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ജയിൽ മോചിതനായി
Kerala

മതപരിവര്‍ത്തന ആരോപണം; ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ജയിൽ മോചിതനായി

Web Desk
|
21 Jan 2026 6:53 PM IST

നിർബന്ധിത പരിവർത്തനം നടത്തിയെന്നത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്

ലക്നൗ: മതപരിവര്‍ത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി പാസ്റ്റർ ജയിൽ മോചിതനായി. മജിസ്ട്രേറ്റ് കോടതിയാണ് പാസ്റ്റർ ആൽബിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 13നാണ് പാസ്റ്റർ ആൽബിനെ മതപരിവർത്തനം ആരോപിച്ചു യുപി പൊലീസ് അറസ്റ്റ് ചെയ്തത്. നിർബന്ധിത പരിവർത്തനം നടത്തിയെന്നത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

വീട്ടിൽ പള്ളി ഉണ്ടാക്കി ആളുകളെ വീട്ടിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് ആരോപണം. പ്രതിഷേധിച്ചവരെ പാസ്റ്റർ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിന്‍ കാണ്‍പൂരിലെ വീട്ടില്‍ പള്ളിയുണ്ടാക്കി അവിടേക്ക് ആളുകളെ വിളിച്ച് വരുത്തി മതപരിവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ആൽബിന്റെ ഭാര്യയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചിരുന്നു.

Similar Posts