< Back
Kerala

Kerala
ബംഗളൂരുവിൽ മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
|24 Nov 2025 4:23 PM IST
ഇരുവരും ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥികളാണ്
ബംഗളൂരു: ബംഗളൂരുവിൽ വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് രണ്ട് മലയാളി വിദ്യാഥികൾ മരിച്ചു. ചിക്കബനവാര റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം. സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ഇവർ പത്തനംതിട്ട സ്വദേശികളാണ്. ഇരുവരും ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർഥികളാണ്.
സപ്തഗിരി കോളേജിലെ വിദ്യാർത്ഥികളായിരുന്ന ഇവർ സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിച്ചുവരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.
ബെംഗളൂരു -ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസ് ബെലഗാവിയിലേക്ക് പോകുന്നതിനിടെ ഉച്ചയ്ക്ക് 2.35നാണ് അപകടം.ബെംഗളൂരു റൂറൽ റെയിൽവേ പോലീസും യശ്വന്ത്പൂർ റെയിൽവേ പോലീസ് സ്റ്റേഷനും അസ്വാഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം എം.എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.