< Back
Kerala

Kerala
ബംഗളൂരുവില്‍ മലയാളി യുവാവ് യുവതിയുടെ കുത്തേറ്റ് മരിച്ചു
|5 Sept 2023 8:09 PM IST
വൈകുന്നേരം മൂന്ന് മണിയോടെ ജാവേദിനെ രേണുകയെന്ന യുവതി കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്
ബംഗളൂരു: ബംഗളൂരുവില്‍ യുവതിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. പാനൂര്‍ അണിയാരം മഹാശിവക്ഷേത്രത്തിന് സമീപം ഫാത്തിമാസില്‍ മജീദിന്റെയും അസ്മയുടെയും മകന്‍ ജാവേദ് (29 )ആണ് മരിച്ചത്. ബംഗളൂരു ഹുറിമാവിനു സമീപത്തെ സര്‍വീസ് ഫ്ളാറ്റില്‍ വെച്ചാണ് വൈകുന്നേരം മൂന്നോടെ ജാവേദിനെ രേണുകയെന്ന യുവതി കുത്തിയത്.
കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവതി ഹുറിമാവ് നാനോ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് എഐകെഎംസിസി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പൊലീസ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.