< Back
Kerala
murder,Shivamoga,Malayali youth ,kannur,crime news,latest malayalam news,കണ്ണൂര്‍,ഷിമോഗ കൊലപാതകം
Kerala

ശിവമോഗയിൽ സുഹൃത്തിന്‍റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു

Web Desk
|
6 Dec 2023 8:46 AM IST

കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു ആണ് കൊല്ലപ്പെട്ടത്

ശിവമോഗ: കർണാടക ശിവമോഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു (44) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് സിജുവിനെ കൊലപ്പെടുത്തിയത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സിജു.

ഒരാഴ്ച മുമ്പാണ് ഷിജു ടാപ്പിങ് ജോലിക്കായി ഷിമോഗയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയുമായി വഴക്കുണ്ടാകുകയായിരുന്നു. ടാപ്പിങ് കത്തി വെച്ചായിരുന്നു സിജുവിനെ കൊലപ്പെടുത്തിയത്. പരിക്കേറ്റ സിജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


Similar Posts